1194-ാം ആണ്ടിലെ വര്‍ഷഫലം
പൂരാടം നക്ഷത്രക്കാര്‍ക്ക് വിദേശത്ത് തൊഴില്‍ ഭാഗ്യം ഉണ്ടാകും. അനാവശ്യ സമ്മര്ദങ്ങള്ക്കടിപ്പെടുന്നത് കര്‍മ്മത്തില്‍ ദോഷാനുഭവങ്ങള്‍ കൊണ്ടു വരും.
നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. കൂട്ടുക്കച്ചവടത്തില്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും ക്രമേണ പുരോഗതി ദൃശ്യമാകും. മേലധികാരികളുടെ പ്രതികൂല സമീപനം അസ്വസ്ഥതകള്ക്കിട വരുത്തും. ശത്രുശല്യം വര്‍ധിക്കും.
സഹപ്രവര്‍ത്തകരുടെ അഭാവം പലപ്പോഴും ജോലിഭാരം വര്‍ധിപ്പിക്കും. അനാരോഗ്യം മൂലം അവധിയെടുക്കേണ്ടി വരും. പണവും വിലപ്പിടിച്ച വസ്തുക്കളും നഷ്ടപ്പെട്ടു പോകാതെ ശ്രദ്ധിക്കണം. വിവാഹത്തിനു ശ്രമിക്കുന്നവര്‍ക്ക് അനുകൂല ബന്ധങ്ങള്‍ വന്നു ചേരും.
ബന്ധുക്കളുടെ സഹായം ലഭിക്കും. പിതൃതുല്യരായവരുടെ അസുഖം മനോവിഷമത്തിനിടയാക്കും. ജീവിതപങ്കാളിക്ക് ഉയര്‍ന്ന ജോലി ലഭിക്കും. വിരഹദുഃഖം അനുഭവിക്കേണ്ടതായി വരും. സാമ്പത്തിക പ്രയാസങ്ങളെ മറികടക്കനാകും. വിവാദവിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.