‘ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനം’ പിറന്നാള്‍ ദിനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പിറന്നാള്‍ ദിനത്തില്‍ ആ വ്യക്തി എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ചും ആചാര്യന്മാര്ക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. പിറന്നാള്കാരന് സദാ പ്രസന്നവദനനായിരിക്കണം എന്നാണ് ആചാര്യന്മാര് പറയുന്നത്.
പിറന്നാള്‍ ദിനത്തില്‍ നാം ബ്രഹ്മാണ്ഡവുമായി നേര്‍വരയില്‍ സന്ധിക്കാനിടയാകുമെന്നാണ് വിശ്വാസം. അത് ആ വ്യക്തിയില്‍ ഊര്ജ്ജസംഭരണത്തിന് വഴിയൊരുക്കും. ശരീരവും ബുദ്ധിയും മനസും വികസിക്കുന്നതിനു പിന്നില്‍ ഈ ഊര്‍ജ്ജ ചൈതന്യത്തിന് വലിയ പങ്കുണ്ട്.
പിറന്നാള്‍ ദിനത്തില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുടുംബാംഗങ്ങളോടൊപ്പം കുളിച്ച് ശുഭ്ര വസ്ത്രധാരിയായി ഈശ്വരാരാധന നടത്തണമെന്നും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് സദ്യ ഉണ്ണണമെന്നും ആചാര്യമാന്‍ പറയുന്നു.
മനസ്സറിഞ്ഞ് ദാനം നല്‍കുന്നതും പുണ്യം. പിറന്നാള്‍ ആഘോഷം ആഡംബരങ്ങള്‍ക്ക് വഴിമാറുമ്പോള്‍ ജന്മദിനത്തിന്റെ പരിപാവനത കൂടിയാണ് നഷ്ടപ്പെടുന്നത്.