പാപം തീരാന്‍ ഈ പുനര്‍ജനി നൂഴ്ന്നാല്മതിയെന്നാണ് വിശ്വാസം. അതിനായി ഗുരുവായൂര്ഏകാദശി നാളില്‍ പുലര്‍ച്ചെ മുതല്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പുനര്‍ജനി നൂഴാന്‍ ആയിരങ്ങളാണ് എത്തിയത്.
ക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ഗുഹ ദേവഗുരു ബൃഹസ്പതിയുടെ ഉപദേശപ്രകാരം വിശ്വകര്‍മാവിനാല്‍ പണി കഴിപ്പിച്ചതാണു വിശ്വാസം. പരശുരാമന് നിഗ്രഹിച്ച ക്ഷത്രിയാത്മാക്കളുടെ മോക്ഷാര്ഥമാണ് ഈ ഗുഹ വിശ്വകര്‍മ്മാവ് നിര്‍മിച്ചതെന്നാണ് പറയപ്പെടുന്നത്.
15 മീറ്റര്‍ നീളമുള്ള ഈ ഗുഹ നൂഴ്ന്നാല്‍ പാപം തീര്‍ന്ന് പുനര്‍ജനി നേടുമെന്നാണ് വിശ്വാസം. വലിപ്പക്കുറവും ഇരുട്ടുമുള്ളതുമൂലവും സ്ത്രീകള്‍ ഗുഹനൂഴാറില്ല.തിരുവില്വാമല-മലേശ്വമംഗലം-പാലക്കാട് റൂട്ടില്‍ ആണ് ഗുഹയുടെ പ്രവേശന കവാടം.