ചിലരുടെ പേരുകള്‍ വായിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ കൂടുതലായോ അനാവശ്യമായോ തോന്നിയിട്ടുണ്ടോ?. ഇതെന്താ ഇങ്ങനെ ഒരു വലിച്ചുനീട്ടല്‍ എന്ന് ചിന്തിച്ചിട്ടുമുണ്ടാകും. സിനിമ-സംഗീത രംഗത്തുള്ളവരുടെ പേരുകളില്‍ ഈ നീട്ടലും കുറുകലും ഒരുപാട് കാണാം. കര്മമേഖലയില് ഭാഗ്യസിദ്ധിക്കും ഗുണാനുഭവത്തിനുമായി സംഖ്യാജ്യോതിഷ പ്രകാരം കൊണ്ടുവരുന്ന മാറ്റമാണിത്. ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
ആരായിരിക്കും ആറുകാര്
മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ കാര്യങ്ങള്‍ നേടിത്തരാന്‍ സിദ്ധിയുള്ള സംഖ്യയാണത്രേ ആറ്. ജന്മ സംഖ്യ ആറായിരിക്കുന്നവര് ആരേയും വശീകരിക്കാനുള്ള കഴിവുള്ളവരാണ്. ഫലിതപൂര്‍ണ്ണമായി സംസാരിച്ച് മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്തിയുണ്ടാകും. പൊതുവേ നല്ല നിലയില്‍ ജീവിക്കുന്നവരുമാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്.
ആറിന്റെ വിശേഷങ്ങള്‍
ആറ് എന്ന സംഖ്യയില്‍ ജനിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്. പച്ചയും നീലയും അനുകൂല നിറങ്ങളാണ്. ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ, കൈവശം ഒരു കൈലേസ് കരുതുകയോ ചെയ്യുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് അത്യുത്തമമാണ്.
ഇവര്‍ക്ക് വെള്ളി, വ്യാഴം, ചൊവ്വ ദിവസങ്ങള്‍ പൊതുവേ ശുഭകരമാണ്.
ആറുകളും ആളുകളും
6, 15, 24 തിയതികളില്‍ ജനിച്ച എല്ലാവരും ആറാം നമ്പരുകാരാണെങ്കിലും ഓരോ തിയതിയിലുള്ളവരും ഓരോ സ്വഭാവക്കാരാണ്.
കൃത്യം ആറാം തിയതിയില്‍ ജനിച്ചവര്‍ എല്ലായ്പ്പോഴും ആഢംബരത്തിലും സമൃദ്ധിയിലും കഴിയാനാഗ്രഹിക്കുന്നവരാണ്. ആരെയും വശീകരിച്ച് സ്വന്തം കാര്യം കാണാന്‍ പ്രാപ്തിയുണ്ടാകും. കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവിതം കഴിച്ചുകൂട്ടും.
15നു ജനിച്ചവരെ ധനവും സ്ഥാനമാനങ്ങളും തേടിയെത്തും. സൗഭാഗ്യപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കാന്‍ പ്രാപ്തിയുണ്ടാകും. കലാപരമായ കാര്യങ്ങളില്‍ അഗാധപാണ്ഡിത്യം ഉണ്ടാകും. തന്മൂലം ജീവിതം ഉല്‍ക്കൃഷ്ടമാകുകയും ചെയ്യും.
24ല്‍ ജനിച്ചവര്‍ ഏത് കാര്യത്തിനും നല്ല തന്റേടവും ചുറുചുറുക്കും ഉള്ളവരായിരിക്കും. വിനയം, കാരുണ്യം എന്നീ സവിശേഷമായ സ്വഭാവഗുണങ്ങളും ഉണ്ടാകും. ദാമ്പത്യം സൗഭാഗ്യപൂര്‍ണ്ണമായിരിക്കുകയും ചെയ്യും.
ആറിന്റെ അക്ഷരങ്ങള്‍
ജന്മസംഖ്യ ആറായി ഉള്ളവര്‍ പേര് ള്ള, ര്‍, ല്‍ എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്നതോ, നാമത്തില്‍ ഈ അക്ഷരങ്ങളെ ഉപയോഗിക്കുന്നതോ ഗുണപ്രദമായിരിക്കും. ഏറ്റവും അനുയോജ്യമായ നാമസംഖ്യ 3, 5, 6, 9 എന്നിവയായിരിക്കും. അതുപോലെ തന്നെ എല്ലാ വര്‍ഷവും ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവ് വളരെ സൂക്ഷിക്കണം. 15, 24, 33, 42, 51, 60, 69, 78, 87 എന്നീ പ്രായങ്ങളില്‍ ആരോഗ്യപരിരക്ഷ ചെയ്യണം. മെയ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ആരോഗ്യപരിപാലനം നടത്തണം.