ചണ്ഡേശ്വര മന്ത്രം ജപിച്ചാല്‍ ധനവാനാകുമെന്നാണ് വിശ്വാസം. വ്രതത്തോടും ധ്യാനത്തോടുകൂടി പത്തുലക്ഷം ഉരു ജപിച്ച് എള്ളും അരിയും ത്രിമധുരത്തില്‍ കൂട്ടിക്കുഴച്ചെടുത്ത് ഒരു ലക്ഷം ഉരു ഹോമിച്ച് പൂജിച്ച് മന്ത്രസിദ്ധിവരുത്തണം. ഈ മന്ത്രജപത്തോടെപതിവായി 108 ഉരു ശുദ്ധജലം തര്‍പ്പിച്ചാല്‍ സന്താനസൗഭാഗ്യാദികളുണ്ടാകുമെന്നാണ് വിശ്വാസം.
കീര്‍ത്തിയും ജനസമ്മതിയും വര്‍ധിക്കുന്നതിനായി ഞാവല്‍ വൃക്ഷത്തിന്റെ വിറക് കത്തിച്ച് അതിന്റെ തന്നെ പൂവ് പതിനായിരം ഉരു ഹോമിക്കുക. ഈ മന്ത്രസേവ നടത്തുമ്പോള്‍ ഓം നമശിവായ എന്ന മന്ത്രം ആയിരത്തിയൊന്നു തവണ ജപിക്കേണ്ടതാണ്.
മന്ത്രം
ഊര്ദ്ധ ഫള് ചണ്ഡേശ്വരായ നമഃ
പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം: അത്ഭുത സിദ്ധിയുളള ഈ മന്ത്രം തെറ്റായി ജപിക്കുകയോമറ്റോ ചെയ്യരുത്. കൂടാതെ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ഈ മന്ത്രം ഉപയോഗിക്കാവൂ. ഇവിടെ ഈ മന്ത്രം കൊടുക്കുന്നത് പൊതുഅറിവിലേക്കു മാത്രമാണ്.