ചില കാലങ്ങള്‍ തൊഴില്‍ പുരോഗതിയും ചിലപ്പോള്‍ തടസങ്ങളും വന്നു ചേരാം. തൊഴില്‍ തടസങ്ങള്വന്നു ചേരുന്നതെപ്പോഴെന്ന് അറിയാം. പത്താം ഭാവാധിപന് നവാംശകത്തില്‍ നില്ക്കുന്ന രാശിയുടെ ത്രികോണങ്ങളില്‍ അഥവ, 10-ാം ഭാവാധിപന് ദൃഷ്ടിചെയ്യുന്ന രാശികളില് 3,8,11 ഭാവാധിപന്മാര് വരുന്ന കാലങ്ങളില്‍ തൊഴില്‍ തടസങ്ങള്‍ക്കു സാധ്യതയുണ്ട്. ഈ സമയത്ത് മാതൃദുരിതം, ഭാര്യാബന്ധുക്കള്ക്കു മരണം എന്നിവയും അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്.
പത്തില്‍ മൗഢ്യമുള്ള ഗ്രഹങ്ങള്‍ നിന്നാലും 10-ാം ഭാവത്തെ മൗഢ്യമുള്ള ഗ്രഹങ്ങള്‍ ദൃഷ്ടി ചെയ്താലും 10-ാം ഭാവാധിപന് മൗഢ്യം വന്നാലും തൊഴില്‍ തടസങ്ങള്‍ക്കു സാധ്യതയുണ്ട്. സൂര്യന്റെ പത്താം ഭാഗയ്ക്കുള്ളില് ചന്ദ്രനൊഴികെ ഏതു ഗ്രഹം നിന്നാലും അവര്‍ക്ക് മൗഢ്യദോഷം ഭവിക്കും.
Please sent me my star thiruvonnam details for this year . my date of birth 30-05-1972