ആഴ്ചയിലെ ഓരോ ദിവസവും ഓരോ ഗ്രഹങ്ങള്‍ക്ക് സമമായാണ് പറയപ്പെടുന്നത്. ജ്യോതിഷമനുസരിച്ച് ഈ ഗ്രഹങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വളരെ അധികം സ്വാധീനമുണ്ട്. ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ പ്രത്യേക നിറങ്ങളും കല്‍പ്പിച്ച് കൊടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഈ നിറങ്ങള്‍ ആ ഗ്രഹത്തിനെ പ്രതിനിധീകരിക്കുന്ന ദിവസം ധരിച്ചാല്‍ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നു.
തിങ്കളാഴ്ച ചന്ദ്രനുമായി അടുത്ത് ബന്ധമുള്ള ദിനമായി കണക്കാക്കുന്നു. ചന്ദ്രന് എന്നത് താല്പര്യം, സന്തോഷം, ശക്തി, സമ്പത്ത്, ആദരവ് എന്നിവയെ സൂചിപ്പിക്കുന്നു. അന്നേ ദിവസം വെള്ള, വെള്ളി, കടുപ്പം കുറഞ്ഞ നീല എന്നീ നിറങ്ങളിലുള്ള വസ്ത്രം ധരിച്ചാല്‍ ജീവിതത്തിലും സമൂഹത്തിലും ഈ നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.