ഹൈന്ദവ വിശ്വാസപ്രകാരം ഓരോ ദേവനും ദേവിക്കും പക്ഷിമൃഗാദികളായ ഓരോ വാഹനങ്ങളുണ്ട്. ദേവീദേവനു സമാനമായി ഇവയും പുണ്യപ്രതീകങ്ങളാണ്. ചൈനീസ് ജ്യോതിഷപ്രകാരം ആമ, കുതിര, മുള എന്നിവയ്ക്കു പ്രത്യേക പരിഗണനയുണ്ട്. ദീര്‍ഘായുസ്സിന്റെ പ്രതീകമാണ് ആമ. ശക്തിയുടെയും വേഗതയുടെയും പ്രതീകമാണ് കുതിര. ദീര്‍ഘായുസിന്റെ പ്രതീകമാണ് മുള. ഇവ ഓരോന്നും കൂടുതല്‍ അടുത്തറിയാം.
ഐശ്വര്യം കൊണ്ടുവരുന്ന ആമ
ആമ വടക്കുദിക്കില്‍ വരുമ്പോള്‍ തൊഴില്‍ അവസരങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ പുരോഗതിയുണ്ടാവുമെന്നാണ് വിശ്വാസം. കിടപ്പറയാണ് വടക്കുഭാഗത്തുള്ളതെങ്കില് വെള്ളമില്ലാതെ കേവലം ആമയുടെ ലോഹമാതൃക വച്ചാല്‍ മതിയാകും.
തഴച്ചുവളരുന്ന ആയുസ്
ഏതു പ്രതികൂലാവസ്ഥയെയും അതിജീവിക്കാനുള്ള കരുത്തും കഴിവുമുള്ള സസ്യമാണ് മുള. ആരോഗ്യവും ദീര്‍ഘായുസും പ്രതീകവല്ക്കരിക്കുന്നവയാണ് മുളകള്‍. വീട്ടിലും ഓഫീലിസും ഒരു ചെറു മുളങ്കാടിന്റെ ചിത്രമെങ്കിലും വച്ചാല്‍ മതിയാകും. ഒരു മുളന്തണ്ട് ചുവപ്പ് ചരടില്‍ തൂക്കുന്നത് സുരക്ഷ പ്രദാനം ചെയ്യും. കൂടാതെ ‘ചി’ ശക്തി കടകളിലും ഓഫീസുകളിലും നിറയ്ക്കാനും ഇടയാകും. മുളയെപ്പോലെ, വ്യവഹാരങ്ങള്‍ പ്രതികൂലാവസ്ഥയില്‍ പിടിച്ചുനില്‍ക്കുകയും അനുകൂലസമയത്ത് തഴച്ചുവളരുകയും ചെയ്യും. ഏകദേശം ആറുമുതല്‍ എട്ടുവരെ ഇഞ്ച് നീളമുള്ള ഇരുവശവും തുറന്ന രണ്ട് മുളന്തണ്ടുകള്‍ ചുവന്ന ചരടില്‍ കെട്ടി മുന്‍വാതിലിനു നേരെ എതിരെയുള്ള ചുവരില്‍ തൂക്കുന്നതും ഉത്തമമാണ്.
കുതിച്ചുപായട്ടെ വിജയം
ചൈനീസ് രാശിചക്രത്തിലെ മൃഗങ്ങളില്‍ ഒന്നാണ് കുതിര. മത്സരസ്വഭാവമുള്ള ജോലിയാണ് നിര്വഹിക്കുന്നതെങ്കില് വീട്ടിലോ ഓഫീസിലോ കുതിരകള്‍ ഓടി വരുന്നതുപോലുള്ള ചിത്രമോ ബിംബങ്ങളോ വയ്ക്കുക. വിജയം കൈവരിക്കാന്‍ ഇതിന് സാധിക്കും. കുതിര രാജകീയപ്രൗഢിയുള്ള മൃഗമായതിനാല്‍ ഇതിന്റെ കുലീനത വളരെ ശ്രേഷ്ഠമാണ്.
തൊഴില്‍ സ്ഥാപനത്തില്‍ ഒരു ജോടി വെള്ളക്കുതിരയെ വാങ്ങി ഓഫീസ് ടേബിളില്‍ വയ്ക്കണം. കൂടാതെ എട്ട് ചെറുകുതിരകള്‍ ഓടുന്നത് വീടിന്റെ തെക്കുദിക്കില്‍ സ്ഥാപിക്കുക. ഇത് അഷ്ടഐശ്വര്യങ്ങള്‍ നല്കി ജീവിതവിജയം ഉറപ്പിക്കും. ഗൃഹത്തിലോ സ്ഥാപനത്തിലോ ചുവപ്പ് നിറത്തില്‍ ഉള്ള ലൈറ്റ് തെക്കു ദിക്കില്‍ സ്ഥാപിക്കണം. ദിവസവും വീട് തുടച്ചു വൃത്തിയാക്കണം. വീടിന്റെ പരിസരത്തെ ചപ്പുചവറുകള്‍ തീയിട്ട് കത്തിച്ചു കളയുകയും വേണം.