സല്കര്മ്മങ്ങള്ക്കും ഈശ്വര ഉപാസനക്കും കിട്ടുന്ന നിമിഷങ്ങളാണ് ജീവിതത്തിലെ ധന്യനിമിഷങ്ങള്‍. അവയെ വില കല്പിക്കാതെ ഈശ്വരനിന്ദ ചെയ്തു തിരിച്ചറിവ് വന്നപ്പോളോ സമയം വൈകി വന്ദിക്കാന്‍ സാധിക്കുന്നില്ല. ദക്ഷയാഗത്തിലൂടെ ഭാഗവതം നമ്മെ പഠിപ്പിക്കുന്നത് ഭഗവദുപാസന സാധിക്കുന്നില്ലെങ്കില്‍ വിനയം,വിവേകം ഇവ നശിക്കുന്നു എന്നതാണ്.
എത്ര യോഗ്യത നേടിയാലും അവിവേകി നാശത്തിലേക്കേ എത്തൂ. ധ്രുവചരിതം ബാല്യത്തിലും വിവേകിയായി സര്‍വ്വ ഐശ്വര്യങ്ങളും ഭഗവദനുഗ്രഹത്താല്‍ നേടാനാവുമെന്നും പഠിപ്പിക്കുന്നു.
ഇത്തരത്തില്‍ ശ്രീമദ് ഭാഗവതം ചതുര്ത്ഥസ്കന്ധ കഥകള്‍ സനാതന മാര്‍ഗ്ഗം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു.