സാമ്പത്തിക പ്രശ്നങ്ങള്‍, വിവാഹതടസം എന്നിവ നീക്കി ഐശ്വര്യപൂര്‍ണമായ ജീവിതത്തിന് ചന്ദ്രഗ്രഹധ്യാനം ഉത്തമമാണെന്ന് ആചാര്യന്മാര് പറയുന്നു. ചന്ദ്രദേവനെ മനസില്‍ ധ്യാനിച്ചുകൊണ്ട്
“ദധി ശംഖതുഷാരാഭം ക്ഷീരാര്‍ണ്ണവ സമുദ്ഭവം
നമാമി ശശിനം സോമം ശംഭോര്‍ മകുട ഭൂഷണം”-ഈ മന്ത്രം ജപിക്കണം.
പൗര്‍ണ്ണമിയുടെ ശോഭയും കര്‍പ്പൂരത്തിന്റെ നിറവുമുള്ള മുത്തുമാലകളാല്‍ അലങ്കരിച്ച ശരീരത്തോടും, ആമ്പല്‍പ്പൂ പിടിച്ച ഇടംകൈയും, അനുഗ്രഹം ചൊരിയുന്ന വലം കൈയും, കാലമാന് വലിക്കുന്ന തേരില്‍ ഇരുന്ന് പോകുന്ന ചന്ദ്ര ഭഗവാനെയാണ് ജപസമയത്ത് മനസ്സില്‍ കാണേണ്ടത്. ഈ മന്ത്രം ജപിക്കുന്നവര്‍ക്ക് യശസ്സും കീര്‍ത്തിയും വര്‍ധിക്കുമെന്നും ആചാര്യന്മാര് പറയുന്നു. രോഹിണി, അത്തം, തിരുവോണം തുടങ്ങിയ നാളുകാര്‍ ചന്ദ്രനെ ധ്യാനിക്കുന്നത് വളരെയേറെ ഗുണപ്രദമാണെന്നാണ് വിശ്വാസം.