ജൂലൈ 27നു രാത്രി ചന്ദ്രഗ്രഹണം ചില നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഉത്രാടം, തിരുവോണം നാളുകാരും കാര്‍ത്തിക, ഉത്രം, അവിട്ടം, മകയിരം, തിരുവാതിര,പുണര്‍തം,പൂയം, ആയില്യം എന്നീ നക്ഷത്രക്കാരും പ്രാര്‍ഥനയിലൂടെ ഈശ്വരാധീനം വര്‍ധിപ്പിക്കണം. കൂടാതെ ജാതകത്തില്‍ ചന്ദ്രദശാകാലദോഷം അനുഭവിക്കുന്നവരും ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രാര്‍ഥനകള്‍ ചെയ്യുന്നത് ഉത്തമമാണ്. ചന്ദ്രഗ്രഹണദോഷഫലങ്ങള് കുറയ്ക്കുന്നതിനായി ചന്ദ്രന്റെ ദേവതയായ ദുര്ഗാദേവീയെയാണ് ഭജിക്കേണ്ടത്.
ജൂലൈ 27നു രാത്രി 11.54ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 28നു പുലര്‍ച്ചെ 3.49ന് അവസാനിക്കും. ഈ ഗ്രഹണസമയം പേടിക്കേണ്ടതില്ലെങ്കിലും പ്രാര്‍ഥനകൊണ്ട് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് ഉത്തമമാണ്.
അര്‍ധരാത്രിയിലാണ് ചന്ദ്രഗ്രഹണം എന്നതുകൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ കഴിക്കുന്നത് ഐശ്വര്യദായകമാണ്. ദുര്ഗാദേവീക്ഷേത്രത്തിലാണ് പ്രധാനമായും ദര്‍ശനം നടത്തേണ്ടത്. ഇനി അതിനു സാധിച്ചില്ലെങ്കില്‍ മറ്റ് ഏതെങ്കിലും ക്ഷേത്രത്തിലായാലും ദര്‍ശനം നടത്തിയാല്‍ മതി. ക്ഷേത്രദര്‍ശന സമയത്ത് നിങ്ങളുടെ പ്രാര്‍ഥനയാണ് ഫലം ചെയ്യുക, മറ്റ് ഏതൊരു വഴിപാടിനേക്കാളുമെന്ന് ഓര്‍ക്കുക.
ഗ്രഹണസമയത്ത് ശിവപഞ്ചാക്ഷരി മന്ത്രം, ലളിതാസഹസ്രനാമം, ദുര്ഗാമന്ത്രങ്ങള് എന്നിവ ജപിക്കാവുന്നതാണ്. ചന്ദ്രഗ്രഹണസമയത്തിന് മുന്നുമണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുക.