ജനുവരി 31ലെ ചന്ദ്രഗ്രഹണം ജ്യോതിഷസംബന്ധമായി വളരെ പ്രാധാന്യമുള്ളതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്വരുത്താന് സാധ്യതയുള്ള ചില സൂചനകള്‍ ഇവിടെ നല്കുന്നു. സൂര്യരാശിയനുസരിച്ചുള്ള ഫലമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഏരീസ് (മാര്‍ച്ച് 21 ഉം ഏപ്രില്‍ 20 നും ഇടയില്‍ ജനിച്ചവര്‍)
പൂര്ണചന്ദ്രന്റെ ഊര്ജ്ജംനിങ്ങള്ക്ക് പോസറ്റീവായി ഭവിക്കും. ഈ സമയത്ത് നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുകയാണ് വേണ്ടത്. കാലങ്ങളായി നിങ്ങള്‍ തിരിച്ചറിയാത്ത, എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ കാര്യം നിങ്ങള്‍ക്ക് മനസിലാക്കാന്‍ ഇടവരും.
ടോറസ് (ഏപ്രില്‍ 21 ഉം മേയ് 21 നും ഇടയില്‍ ജനിച്ചവര്‍)
നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സാധിക്കും. നിങ്ങളെകാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്.
ജെമനി (മേയ് 22 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍)
ഇത് നിങ്ങള്‍ക്ക് അത്രനല്ല സമയം അല്ല. എന്തും നേരിടാന്‍ തയാറായിരിക്കണം. നിങ്ങള്‍ സ്വപ്നത്തില്‍പ്പോലും സങ്കല്പ്പിക്കാത്തയൊരാള് നിങ്ങളോട് അടുപ്പം കാണിക്കാന്‍ സാധ്യതയുണ്ട്. എല്ലാകാര്യങ്ങളും മറ്റുള്ളവരോട് തുറന്നുപറയും മുമ്പ് ഒന്ന് ആലോചിക്കുക.
കാന്‍സര്‍ (ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍)
നിങ്ങള്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ ജീവിതത്തിലേക്ക് നല്ലൊരുകാര്യം വന്നുചേരും. അത് ഇതുവരെയും നിങ്ങളുടെ ആഗ്രഹത്തില്പ്പോലും വരാത്തകാര്യമായിരിക്കും.
ലിയോ (ജൂലൈ 22 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജീവിതത്തിലെ തെളിച്ചം വളരെ കുറച്ചുകാലത്തേക്കു നഷ്ടപ്പെടും. ഈ കാലത്ത് നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ മനസിലാക്കും. മോശം അനുഭവങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്. ജീവിതത്തിലെ ഇത്തരം അനുഭവങ്ങളെ ആസ്വദിക്കാന്‍ ശ്രമിക്കുക.
വിര്‍ഗോ (ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ നും ഇടയില്‍ ജനിച്ചവര്‍)
ഇത് നിങ്ങളെ സംബന്ധിച്ചെടുത്തോളം അത്രനല്ല സമയം അല്ല. ജീവിതത്തില്‍ ചില ദുഖകരമായ അവസ്ഥകളൊക്കെ വന്നുചേരാന്‍ സാധ്യതയുണ്ട്. ബന്ധങ്ങളില്‍ മിതത്വം പാലിക്കൂ. ചിലപ്പോള്‍ ചിലബന്ധങ്ങള്‍ തിരിച്ചടിതന്നേക്കാം.
ലിബ്ര (സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 23 വരെയുള്ള തീയതികളില്‍ ജനിച്ചവര്‍)
ജീവിതത്തില്നല്ലതു സംഭവിക്കാത്തതില്‍ നിരാശനാകേണ്ടതില്ല. നിങ്ങള്‍ ശ്രമിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂം.
സ്കോര്‍പ്പിയോ (ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 നും മധ്യേ ജനിച്ചവര്‍)
നിങ്ങള്‍ക്ക് അത്രനല്ലകാലമല്ലെങ്കിലും നിരാശരാകേണ്ടതില്ല. ക്ഷമയോടെ കാത്തിരുന്നാല്‍ നല്ലകാലം നിങ്ങളെ തേടിയെത്തും.
സജിറ്റേറിയസ് (നവംബര്‍ 23 നും ഡിസംബര്‍ 21 നും മധ്യേ ജനിച്ചവര്‍)
ഒത്തൊരുമയോടുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ വിജയത്തിലെത്തിക്കും. നിങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് സാമ്പത്തിക തടസവും മറ്റും വന്നേക്കാമെങ്കിലും നിങ്ങള്‍ക്കു സധൈര്യം മുന്നോട്ടുപോകാം. ആത്മവിശ്വാസം കളയരുത്.
കാപ്രിക്കോണ്‍ (ഡിസംബര്‍ 22 നും ജനുവരി 20 നും മധ്യേ ജനിച്ചവര്‍ )
നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുടെ കാലമാണിത്. ആളുകളോട് ഇടപെടുമ്പോള്‍ സൂക്ഷിക്കണം. വികാരങ്ങള്‍ക്ക് അടിമപ്പെടരുത്.
അക്വാറിക്സ് (ജനുവരി 21 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍ )
ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ സ്വതന്ത്രരാകും. ചിന്തകളിലും പ്രവര്‍ത്തികളിലും അത് നിങ്ങള്‍ക്ക് അനുഭവപ്പെടും.
പിസ്സ്സ് (ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും മധ്യേ ജനിച്ചവര്‍ )
തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍, അത് നിങ്ങളുടെ മനസിനെ ഉലയ്ക്കാന്‍ അനുവദിക്കരുത്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കും മുമ്പ് ആലോചിക്കുക.