ജനന സമയത്ത് ഏതെങ്കിലും ഒരു ഗ്രഹം നീചത്തില് നിന്നാല്‍ ആ നീചരാശിയുടെ അധിപനൊ അല്ലെങ്കില്‍ ആ നീച രാശി ഉച്ച ക്ഷേത്രം ആയിട്ടുള്ള ഗ്രഹമോ ചന്ദ്ര കേന്ദ്രത്തില്‍ വന്നാലും നീചരാശി ഉച്ച ക്ഷേത്രം ആയിട്ടുള്ള ഗ്രഹമോ നീച രാശിയുടെ അധിപനായ ഗ്രഹത്തിന്റ ഉച്ച രശ്യാധിപനൊ ഇവരില്‍ ഏതെങ്കിലും ഒരു ഗ്രഹം ലഗ്ന കേന്ദ്രത്തില്‍ വന്നാലോ ആ ജാതകന് നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തി യോഗം ഉണ്ടെന്ന് ജ്യോതിഷം പറയുന്നു.
ജാതകാല്‍ ഈ യോഗം ഉന്നത സ്ഥാനമാനങ്ങള്‍ നല്‍കുമെന്നാണു പറയപ്പെടുന്നത്. രാജാവിനെ പോലെ ബഹുമാനിക്കപ്പെടും കൂടാതെ ഉയര്‍ന്ന ഉദ്യോഗ ലബ്ധികളും സ്ഥാനമാനതി പദിവികളും ലഭിക്കും. ഫല ദാന വിഷയത്തില്‍ ഒരു ഗ്രഹം ഉച്ചം പ്രാപിച്ചു നില്കുന്നതിനേക്കാള് ശ്രേഷ്ഠമാകുന്നത് ഒരു ഗ്രഹം നീചം പ്രാപിച്ച് നീച ഭംഗ രാജയോഗം ചെയ്യപ്പെടുമ്പോഴാണ്. 1,4,7,10. 11 ഭാവങ്ങളില്‍ ഈ യോഗം കൂടുതല്‍ ഫലം നല്‍കും.
ലഗ്നത്തില്‍ നീച ഭംഗം ചെയ്താല്‍ നിരവധി അപമാനങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ആദ്യഘട്ടത്തില്‍ ഉണ്ടാകും. പിന്നീടു ഉയര്‍ന്ന സ്ഥാന പ്രപ്തിയെ ഈ യോഗം നല്‍കും. രണ്ടാം ഭാവത്തില്‍ നിന്നാല്‍ തുടക്കത്തില്‍ ധനം സമ്പാദിക്കാന്‍ ഒരുപാടു ബുദ്ധി മുട്ടുകയും പിന്നീടു ഉയര്‍ന്ന ധനലബ്ധിയും ചിന്തിക്കണം.
നാലാം ഭാവത്തില്‍ ആണെങ്കില്‍ തുടക്കത്തില്‍ വീടിനു വേണ്ടി ഒരു പാട് ആഗ്രഹിക്കുകയും തുടര്‍ന്നു നീച ഭംഗം ചെയ്ത് ആ ഗ്രഹങ്ങള്‍ രാജയോഗ കാരകന്‍ ആകുമ്പോള്‍ മനോഹരമായ വീട് നിര്‍മ്മിക്കുകയും ചെയ്യാം. അഞ്ചാം ഭാവത്തില്‍ ആണങ്കില്‍ സന്താനങ്ങള്‍ ഉണ്ടാകാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകുകയും അല്ലങ്കില്‍ തുടക്കത്തില്‍ സന്താനങ്ങളെ കൊണ്ട് വിഷമമം അനുഭവിക്കുകയും പിന്നീടു അവരെ കൊണ്ടുള്ള ഉന്നത ഗുണങ്ങളും,അല്ലങ്കില്‍ തുടക്കത്തിലുള്ള സ്ഥാനത്തിനു വേണ്ടിയുള്ള മത്സരങ്ങളും പിന്നീടുള്ള ഉയര്‍ന്ന സ്ഥാന പ്രാപ്തിയും ഈ യോഗം നല്‍കും. ആറാം ഭാവത്തില്‍ ആണെങ്കില്‍ തുടക്കത്തില്‍ ശത്രു വിനോട് ദയനീയമായി പരാജയപ്പെടുകയും പിന്നീടു എല്ലാ ശത്രുക്കളയും നിഷഫലമാക്കുന്ന ഒരു ഉന്നത വ്യക്തി ആയിത്തീരും.
എഴാം ഭാവത്തില്‍ ആണെങ്കില്‍ തുടക്കത്തില്‍ വിവാഹത്തിനു ബുദ്ധി മുട്ടുകയും പിന്നീടു സൗന്ദര്യവും വിദ്യാഭ്യാസവും ഉയര്‍ന്ന കുടുംബമഹിമയുള്ളതുമായ ബന്ധം ലഭിക്കുകയും ചെയ്യും. എട്ടാം ഭാവത്തില്‍ തുടക്കത്തില്‍ കടക്കെണയില്‍ പെടുകയും പിന്നീടു എല്ലാം പരിഹരിച്ചു ഉയര്‍ന്ന ജീവിതനില കൈവരിക്കുകയും ചെയ്യും.
ഒന്‍പതാം ഭാവത്തില്‍ ആണെങ്കില്‍ തുടക്കത്തില്‍ ഭാഗ്യ നഷ്ടവും പിന്നീടുള്ള ഉയര്‍ന്ന ഭാഗ്യവും അല്ലങ്കില്‍ തുടക്കത്തില്‍ പിതാവിന്റെ ഭാഗത്തുനിന്നു ഗുണക്കുറവും വംശത്തിന്റെ മൊത്തം ബഹുമാനവും അംഗീകാരവും ലഭിക്കും. പത്താം ഭാവത്തില്‍ ആണങ്കില്‍ തുടക്കത്തില്‍ ജോലി, ബിസിനസ്സ് എന്നു തുടങ്ങി എല്ലാത്തിലും നഷ്ടമാകും ഫലം. പിന്നീടുള്ള ഉയര്‍ന്ന ജോലിയും സ്ഥാനമാനങ്ങളും അല്ലങ്കില്‍ വലിയൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന പുരോഗതി കൈവരിക്കും. പതിനൊന്നാം ഭാവത്തില്‍ ആണെങ്കില്‍ തുടക്കത്തില്‍ സമ്പാദിക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുന്ന അവസ്ഥ പിന്നീടുള്ള ഉയര്‍ന്ന സമ്പാദ്യം എന്നിവ ഫലം. പന്ത്രണ്ടാം ഭാവത്തിലാണങ്കില് തുടക്കത്തില്‍ ഉള്ള കഠിനമായ നഷ്ടങ്ങള്‍ പിന്നീടുള്ള നേട്ടങ്ങള്‍ എന്നിവയാണ് ഫലമായി ലഭിക്കുക.
നീച ഭംഗ രാജയോഗം എന്നുപറഞ്ഞാല്‍ ഏതു ഭാവത്തില്‍ നിന്നുകൊണ്ട് ഏതു ഗ്രഹമാണോ നീച ഭംഗം ചെയ്യുന്ന ആ ഫലമാണ് അനുഭവത്തില്‍ വരിക. ആ ഭാവത്തിന്റെ കാരകങ്ങളായ കാര്യങ്ങള്‍ക്കുള്ള ചക്രവര്‍ത്തി യോഗം അതായതു അതിന്റ ഉന്നത ഫലം എന്നാണ് മനസിലാക്കേണ്ടത്. അല്ലാതെ എല്ലാ ഭാവങ്ങള്‍ക്കും സമ്പത്ത് പ്രതാപം ലഭിക്കണം എന്നല്ലെന്നു ജ്യോതിഷം പറയുന്നു. ഒരു ജാതകത്തില്‍ ആദ്യമായി നോക്കേണ്ട ഒന്നായാണ് ഈ യോഗത്തെ പറയുന്നത്. കാരണം മറ്റെല്ലാ യോഗങ്ങളെക്കാളും ഫലം ലഭിക്കുന്നതു നീചഭംഗരാജയോഗത്തിനാണ്.
എന്റെ ജാതകത്തിൽ നീച ബംഗ രാജയോഗം ഉണ്ടോ d/b-22/9/1973, time-2.05A. M