ജാതകനെ സംബന്ധിച്ച് ഏറ്റവും ദുരിതം നിറഞ്ഞ കാലമാണ് ഗ്രഹപ്പിഴാകാലം. ഈ അവസ്ഥയില്‍ കഷ്ടതകള്‍ മാത്രമാകും ഫലം. ഈ സമയം രോഗപീഡകളും ദോഷങ്ങളും ജാതകന് അനുഭവപ്പെടും. മാനസികപിരിമുറക്കവും വേട്ടയാടും. അഘോരയന്ത്രം ധരിച്ചാല്‍ ഗ്രഹപ്പിഴാകാലത്തെ ദോഷങ്ങള്‍ വിട്ടൊഴിയുമെന്നാണ് വിശ്വാസം. രോഗപീഡകളും നീങ്ങിക്കിട്ടുമെന്ന് ആചാര്യഅഭിപ്രായം. ഉത്തമനായ ആചാര്യനെക്കൊണ്ട് യന്ത്രം എഴുതിച്ചു ശുദ്ധിയോടു കൂടി ധരിച്ചാല്മാത്രമേ ഫലസിദ്ധിയുണ്ടാകൂ.
‘ഷള്ക്കോണേകര്ണ്ണികായാ സ്ഫുരയുഗള വൃതം
സാദ്ധ്യഗര്ഭം ച ശക്തിം
കോണാഗ്രേ പ്രസ്ഫുരദ്വന്ദ്വക, മഥ വിലിഖേ
ന്മന്ത്ര വര്‍ണ്ണാന്‍ ദളേഷു
ഷഡോദ ദ്വന്ദ്വ ഷള്ദ്വേചതു ചതുയുഗഷള്
സംഖ്യകാന് ബാഹ്യഷള്കേ
യുക്തം വര്‍മ്മാ സ്ത്ര ധരൈര് ഗ്രഹഗദ ഭയഹൃ
ദൃന്ത്രമാഘോരമാ ഹു:’
ഷള്ക്കോണുകള്, വൃത്തം, അഷ്ടദളങ്ങള്‍, വൃത്തം, ഷള്ക്കോണുകള് ഇങ്ങനെ യന്ത്രം വരയ്ക്കുക.
യന്ത്രത്തില്‍ എഴുതേണ്ട അഘേര മന്ത്രം:
‘ഓംഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര
പ്രസ്ഫുര ഘോരഘോര തര തനുരൂപ
ചട ചട പ്രചട പ്രചട കഹ കഹ വമ വമ