ഗ്രഹപ്പിഴക്കാലത്ത് ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അസമയത്തുള്ള യാത്രകള്‍, അന്യവീടുകളില് പോകുക, മദ്യപിക്കുക, ദൂരയാത്ര ചെയ്യുക, സാഹസങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ ഒഴിവാക്കുക.
കൂടാതെ വാഹനങ്ങളുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍.
ഗ്രഹപ്പിഴക്കാലത്തെ ദോഷങ്ങള്മാറാനായി ആചാര്യന്മാര് ചില പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇഷ്ടദേവതാഭജനത്തിനൊപ്പം യന്ത്രധാരണം, തീര്‍ഥസ്നാനം, പുഷ്പധാരണം, പൂജ, ഹോമം, ജപം തുടങ്ങിയവയാണവ. ഈശ്വരപ്രാര്‍ഥനയില്‍ കവിഞ്ഞൊരു പരിഹാരമില്ലെന്ന് ഓര്‍ക്കുക.