ജാതകഫലങ്ങളെല്ലാം ഗ്രഹങ്ങളുടെ സ്ഥാനത്തെയും ബലത്തെയും ആണല്ലോ ആശ്രയിച്ചിരിക്കുന്നത്. 10 അവസ്ഥകളാണത്രേ ഗ്രഹങ്ങള്‍ക്കുള്ളത്. ബലം കൂടിയ അവസ്ഥയില്‍ തുടങ്ങി ഇനി പറയുന്ന അവസ്ഥയില്‍ കുറഞ്ഞുവരും.
1 ദീപ്തന്‍: ഉച്ചത്തിലോ മൂലത്രികോണത്തിലോ നില്ക്കുന്ന ഗ്രഹമാണിത്. അവന് എപ്പോഴും ബലവാനായിരിക്കും, ആ ഗ്രഹത്തിന്റെ ദശാപഹാരങ്ങളില്‍ വര്‍ധിച്ച ഫലസിദ്ധി ഉണ്ടാവും.
2. സ്വസ്ഥന്: ഗ്രഹം സ്വക്ഷേത്രത്തില്‍ ആണ്
3. മുദിതന്‍: ഗ്രഹം ബന്ധുക്ഷേത്രത്തില്‍ നില്ക്കുന്നു
4. ശാന്തന്: ശുഭഗ്രഹങ്ങളോടു ചേര്‍ന്ന് നില്ക്കുന്നു
5. ശക്തന്: വക്രത്തില്‍ നില്ക്കുന്നു (സൂര്യനും ചന്ദ്രനും വക്രമില്ല)
6. ദീനന്: ശത്രുക്ഷേത്രത്തില്‍ നില്ക്കുന്നു
7. പീഡിതന്: ഗ്രഹയുദ്ധത്തില്‍ തോറ്റവനാണ്
8. ഖലന്‍: പാപവര്‍ഗത്തില്‍ നില്ക്കുന്നു (നീചത്തില് നില്ക്കുന്നവനെന്നു ചിലര്‍)
9. ഭീതന്‍: നീചത്തില് നില്‍ക്കുന്നവനെന്നും അതിചാരത്തില്‍ നില്‍ക്കുന്നവനെന്നും രണ്ട് പക്ഷം (ക്ലിപ്ത കാലത്തിനു മുമ്പ് ഒരു ഗ്രഹം അടുത്ത രാശിയിലേക്ക് കടക്കുന്നതാണ് അതിചാരം)
10. വികലന്‍: മൗഢ്യത്തില്‍ (സൂര്യനോടടുത്ത്, ഒളിമങ്ങി) നില്‍ക്കുന്നവനാണിവന്‍. ഒടുവിലത്തെ അഞ്ച് അവസ്ഥകളും അതാതു ഗ്രഹങ്ങളുടെ ദശാപഹാരങ്ങളില്‍ ദോഷം ചെയ്യുമെന്ന് ജ്യോതിഷശാസ്ത്രം പറയുന്നു.