ജ്യോതിഷത്തില്‍ ഗൃഹാരംഭം കര്‍ക്കിടകം, മകരം, ചിങ്ങം, കുംഭം ഈ മാസങ്ങളില്‍ കിഴക്കിനിയും (പടിഞ്ഞാറു ദര്‍ശനം ഉള്ള ഗൃഹം), പടിഞ്ഞാറ്റിനി (കിഴക്കു ദര്‍ശനം ഗൃഹം) എന്നീ ഗൃഹങ്ങളും തുലാം,മേടം,ഇടവം,വൃശ്ചികം ഈ മാസങ്ങളില്‍ തെക്കിനിയും (വടക്കു ദര്‍ശനം ഗൃഹം), വടക്കിനി എന്നീ ഗൃഹങ്ങളും (തെക്ക് ദര്‍ശനം ഗൃഹം) ആരംഭിക്കാം.
മീനം, കന്നി, മിഥുനം, ധനു എന്നീ മാസങ്ങളില്‍ ഗൃഹാരംഭം ചെയ്യരുത്. ഈ മാസങ്ങളില്‍ ഉപ ഗൃഹങ്ങള്‍ മാത്രം ചെയ്യുവാന്‍ വിധിച്ചിരിക്കുന്നു. ഇതിനു വിപരീതമായി ചെയ്താല്‍ വ്യാധി, ശോകം,ധനനാശം, ദുര്‍മൃതി എന്നിങ്ങനെയുള്ള ഫലം ഉണ്ടാകുന്നതാണ്, കോണ്‍ മാസങ്ങള്‍ ആയ കന്നി, മീനം, ധനു, മിഥുനം എന്നീ മാസങ്ങളില്‍ വാസ്തു പുരുഷന് നിദ്രയിലും, മറ്റു മാസങ്ങളില്‍, ഉണര്‍ന്നിരിക്കുന്നു എന്നുള്ള വീക്ഷണവുമാണ് ഇതിന്റെ ശാസ്ത്രം.
വാസ്തു പുരുഷന് ഉണരുക എന്നാല്‍ ഭൂമിയില്‍ കൂടുതല്‍ ജൈവോര്‍ജ്ജം സംപുഷ്ടമാകുക എന്നും നിദ്ര എന്നാല്‍ ഊര്‍ജ്ജ പുഷ്ടി ഇല്ലായ്മ എന്നും മനസ്സിലാക്കാം.