ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഓരോരുത്തര്‍ക്കും സ്വന്തമായി ഒരു വീട് എന്നത്. വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ഗൃഹപ്രവേശത്തിന് നല്ലദിവസം നോക്കുകയാണ് വേണ്ടത്. ഗൃഹപ്രവേശത്തിന് നല്ലദിവസങ്ങള്‍ ഏതെല്ലാമെന്ന് അറിയാം.
പൗര്‍ണ്ണമി വരുന്ന തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗൃഹപ്രവേശം നടത്തിയാല്‍ നല്ല ഫലമെന്നാണ് ആചാര്യന്മാര് പറയുന്നത്. ഞായറാഴ്ച= ദുഖം, കറുത്തവാവ് = കലഹം, ചൊവ്വാഴ്ച= അഗ്നിഭയം. ബുധന്‍ = ധാന്യലാഭം. ഗുരു= നാല്ക്കാലി ലാഭം, സന്താനം, ശുക്രന്= സുഖം. ശനി= സ്ഥിരത,ചോരഭയം എന്നിങ്ങനൊണ് ഫലം.
ഗൃഹപ്രവേശത്തിനുള്ള നല്ല നക്ഷത്രങ്ങള്‍ ഏതെല്ലാമെന്നു നോക്കാം: രോഹിണി, മകയിരം, ചിത്തിര, ഉത്രം, അവിട്ടം, ചതയം, ഉത്രാടം,ഉത്രട്ടാതി,പൂയം.
മധ്യമഫലം: പുണര്‍തം,സ്വാതി, അത്തം, അശ്വതി, തിരുവോണം നക്ഷത്രങ്ങളില്‍ ഗൃഹപ്രവേശം നടത്തിയാല്‍ ഗൃഹം അന്യാധീനപ്പെടും.തിരുവാതിര, കാര്‍ത്തികയില്‍ അഗ്നിഭയം എന്നിങ്ങനെയാണ് ഫലം.