ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് സ്ഥലനിര്‍ണ്ണയം. വാസ്തുപ്രകാരം സ്ഥലദോഷമുണ്ടെങ്കില് ഭൂമി അതിന്റെ ലക്ഷണങ്ങള്‍ ആദ്യം തന്നെ കാട്ടിത്തരുമെന്നാണ് ആചാര്യന്മാര് പറയുന്നത്. മണ്ണ് വെട്ടുമ്പോള്‍ ഉമി, കരിക്കട്ട തലമുടി, ജന്തുക്കളുടെ തോലുകള്‍, എല്ലുകള്‍, ചാമ്പല്‍, തലയോട്ടി ഇവ കാണുകയാണെങ്കില്‍ ആ ഭൂമി ഗൃഹനിര്‍മ്മാണത്തിന് നല്ലതല്ല എന്നാണ് വിശ്വാസം. വാസ്തുവിന് 4 ദിക്കുകളുമായുള്ള ബന്ധം മാഗ്നറ്റിക് കാംപസ്സ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ ഉറപ്പിക്കണം. ദിക്കുകളുമായി ബന്ധപ്പെടാത്ത വസ്തുവിന് ദിങ്മൂഢം എന്ന ദോഷം ബാധിക്കുമെന്നാണ് വിശ്വാസം. ദിങ്മൂഢദോഷമുള്ള വീട്ടില്‍ താമസിച്ചാല്‍ ക്ലേശാനുഭമായിരിക്കും ഫലമെന്നും വിശ്വാസമുണ്ട്.
ദിങ്മൂഢദിക്ക് ഫലം
കിഴക്ക്നപടിഞ്ഞാറ് ഭാര്യാനാശം
വടക്ക് മരണം
മുന്‍ഭാഗം നീളം കൂടുതല്‍ ഗൃഹത്യാഗം
പിന്‍ഭാഗം നീളം കൂടുതല്‍ കലഹം
ഗോപുരങ്ങള്‍,നാടകശാലകള്‍, സിനിമാതീയേറ്ററുകള്‍ ഇവക്കെതിരെ വാസഗൃഹങ്ങള്‍ വരരുത് എന്നാണ് പറയാറ്. ഇങ്ങനെയുള്ള ഗൃഹങ്ങളില്‍ താമസിച്ചാല്‍ ഗൃഹനാഥന് മനശാന്തി ലഭിക്കില്ല എന്നാണ് വിശ്വാസം. ഗൃഹത്തിന്റെ പ്രധാനകതക് ചുവരിന്റെ ശരി മധ്യത്തിലായി വരരുത്. ഭൂമിയെ 81 വിഭാഗമായി തരംതിരിക്കുമ്പോള്‍ കിഴക്ക് ഭാഗത്തെ കതക് ഇന്ദ്രസ്ഥാനത്തും തെക്ക് ഭാഗത്ത് ഗൃഹക്ഷതസ്ഥാനത്തും, പടിഞ്ഞാറു ഭാഗത്ത് പുഷ്പദന്ത സ്ഥാനത്തും,സുഗ്രീവസ്ഥാനത്തും,വടക്ക് ഭാഗത്ത് ഭല്ലാതസ്ഥാനത്തും,സോമപാദസ്ഥാനത്തും വരണമെന്നാണ് ആചാര്യന്മാര് പറയുന്നത്. പ്രാധന കതകിനെ മറച്ചുകൊണ്ട് ചുവരുകളോ മറ്റ് കെട്ടിടങ്ങളോ വരരുത്. തെക്കുഭാഗത്തെ അതിര്‍ത്തി ചുവര് പുറത്തോട്ട് ചരിയരുത്. പടിഞ്ഞാറേ ചുവര് ചരിഞ്ഞിരുന്നാല്‍ ധനനഷ്ടം അനുഭവമെന്നും പറയുന്നു. വടക്ക് ഭാഗത്തെ ചുവര് പുറത്തോട്ട് തള്ളി നിന്നാല്‍ ദുര്‍നടപടികളില്‍ താത്പര്യം ഉണ്ടാകും.
ഗൃഹങ്ങള്‍ക്ക് താഴെ പറയുന്ന ദോഷങ്ങള്‍ ഉണ്ടാകാം. ഈ ദോഷങ്ങളുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ധനനഷ്ടവും രോഗവും ഫലവുമെന്നുമാണ് വിശ്വാസം. ഇതിനെല്ലാം പരിഹാരമാര്‍ഗവും വാസ്തുശാസ്ത്രം പറയുന്നുണ്ട്.
.
1 കുന്നിന്റെ താഴ് വരയില്‍ നിര്‍മ്മിച്ച ഗൃഹം
2 കുന്നിന്റെ താഴെ നിര്‍മ്മിച്ച ഗൃഹം
3 പാറപ്പുറത്ത് നിര്‍മ്മിച്ച ഗൃഹം
4 വലിയ കല്ലുകളെക്കൊണ്ട് നിര്‍മ്മിച്ച ഗൃഹം
5 രണ്ട് പാറകള്‍ക്കിടയില്‍ നിര്‍മ്മിച്ച ഗൃഹം
6 നദീതീരത്ത് നിര്‍മ്മിച്ച ഗൃഹം
7 പര്‍വ്വതത്തില്‍ നിര്‍മ്മിച്ച ഗൃഹം
8 ചുവരുകള്‍ പൊളിഞ്ഞ ഗൃഹം
9 നീരുറവയ്ക്ക് സമീപം നിര്‍മ്മിച്ച ഗൃഹം
10 കതകുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഒച്ച കേള്‍ക്കുന്ന ഗൃഹം
11 മൂങ്ങകളും കാക്കകളും അധിവസിക്കുന്ന ഗൃഹം
12 കതകുകള്‍ ഇല്ലാത്ത ഗൃഹം
13 രാത്രി പൂച്ച കരയുന്ന ഗൃഹം
14 സര്‍പ്പങ്ങളുള്ള ഗൃഹം
15 ഇടിമിന്നല്‍ വീണ് കത്തിയ ഗൃഹം
16 കത്തിക്കരിഞ്ഞ തടികൊണ്ട് നിര്‍മ്മിച്ച ഗൃഹം
17 വെള്ളം കനിഞ്ഞിറങ്ങുന്ന ഗൃഹം
18 പൊക്കം കുറഞ്ഞ ഗൃഹം
19 കൂടുതല്‍ കോണുകളുള്ള ഗൃഹം
20 ബ്രഹ്മഹത്യ നടന്ന ഗൃഹം
21 മേല്‍ക്കൂരയില്ലാത്ത ഗൃഹം
22 വളര്‍ത്തുമൃഗങ്ങള്‍ക്കും ജോലിക്കാര്‍ക്കും തങ്ങാന്‍ ഇടമില്ലാത്ത ഗൃഹം
23 ബീമുകള്‍ ചുവരിന് പുറത്ത് തള്ളിനില്ക്കുന്ന ഗൃഹം
24 ശ്മശാനത്തിന് അടുത്തുള്ള ഗൃഹം
25 വളരെ ദിവസങ്ങളായി ആള്‍പാര്‍പ്പില്ലാത്ത ഗൃഹം
26 കുഴിയുള്ള പ്രദേശത്ത് നിര്‍മ്മിച്ച ഗൃഹം
27 ഇഴജന്തുക്കളുള്ള ഗൃഹം