ഏറ്റവും വലിയ സ്വപ്നമായ ഗൃഹത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിക്കുമ്പോള്‍ അനുയോജ്യമായ സമയം നോക്കേണ്ടതാണ്. ഗൃഹനിര്‍മാണത്തിന് അനുയോജ്യമായതും ഒഴിവാക്കേണ്ടതുമായ പൊതുവായ സമയത്തെയാണ് ഇവിടെ പറയുന്നത്.
മകവും മൂലവും ഊണ്‍നാളുകള്‍ പതിനാറും ഉള്‍പ്പടെ 18 നാളുകള്‍ ഗൃഹനിര്‍മാണത്തിന് അനുയോജ്യമാണെന്നാണ് ആചാര്യന്മാര് പറയുന്നത്. എന്നാല്‍, മകരം, തുലാം, മേടം എന്നീ മൂന്നുരാശികളും ഗൃഹനിര്‍മാണത്തിന് നല്ലതല്ല. സൂര്യന്, മകരം തുടങ്ങിയും കര്‍ക്കിടകം തുടങ്ങിയുമുള്ള എല്ലാ ചരസ്ഥിരരാശികളില് നില്‍ക്കുന്നകാലം കിഴക്കിനി തുടങ്ങിയവ നിര്‍മിക്കാന്‍ അനുയോജ്യമാണ്.
കാര്‍ത്തിക നക്ഷത്രത്തിലും ഉഭയരാശിനാലിലും കര്‍ക്കിടകത്തിലും ആദിത്യന് നില്ക്കുന്ന കാലം ഗൃഹനിര്‍മാണത്തിന് നല്ലതല്ലെന്നാണ് ആചാര്യന്മാര് പറയുന്നത്. ഇവിടെ പ്രത്യേകിച്ച് പാപന്മാരെയാണ് വര്‍ജിക്കേണ്ടത്. ഏഴാമിടത്തും കുജനും ചൊവ്വാഴ്ചയും ഞായറാഴ്ചയും വേധമുള്ള നക്ഷത്രങ്ങളും വര്‍ജ്യമാണ്.