ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ കാരകത്വമുണ്ട്. ഒരു ഗ്രഹം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാണ് എന്നതിനെയാണ് ഗ്രഹ കാരകത്വം എന്നുള്ളതുകൊണ്ട് അര്‍ഥമാക്കുന്നത്. പൊതുവേ ഓരോ ഗ്രഹങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന കാരകത്വം ഇപ്രകാരമാണ്.
സുര്യന് പിതൃകാരകന്‍
ചന്ദ്രന് മാതൃകാരകന്‍
കുജന് സഹോദര കാരകന്‍
ബുധന്‍ മാതുല കാരകന്‍
വ്യാഴം സന്താന കാരകന്‍
ശുക്രന് കളത്ര കാരകന്‍
ശനി ആയൂര്‍ കാരകന്‍
ലശ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളാണ് ഒരു രാശി ചക്രത്തില്‍ ഉള്ളത്. ഈ ഓരോ ഭാവത്തിനും കാരകന്മാരായി ഗ്രഹങ്ങളെ തീരുമാനിച്ചിട്ടുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം. ലഗ്നാദി ഭാവങ്ങളുടെ കാരകത്വത്തെ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്.
ദ്യുമണിരമരമന്ത്രീ ഭൂസുതസ്സോമസൗമ്യൌ
ഗുരുരിനതനയാരൌ ഭാര്‍ഗ്ഗവോ ഭാനുപുത്രഃ
ദിനകരദിവിജേഡ്യേൗ ജീവഭാനുജ്ഞമന്ദാ
സ്സുരഗുരുരിനസൂനുഃ കാരകാസ്സ്യുര്വ്വിലഗ്നാല്.
സാരം
ലഗ്നത്തിന്റെ കാരകഗ്രഹം സൂര്യന്
രണ്ടാം ഭാവത്തിന്റെ കാരകഗ്രഹം വ്യാഴം
മൂാം ഭാവത്തിന്റെ കാരകഗ്രഹം ചൊവ്വ
നാലാം ഭാവത്തിന്റെ കാരകഗ്രഹങ്ങള്‍ ചന്ദ്രനും ബുധനും
അഞ്ചാം ഭാവത്തിന്റെ കാരകഗ്രഹം വ്യാഴം
ആറാം ഭാവത്തിന്റെ കാരകഗ്രഹങ്ങള്‍ ശനിയും ചൊവ്വയും
ഏഴാം ഭാവത്തിന്റെ കാരകഗ്രഹം ശുക്രന്
എ’ാം ഭാവത്തിന്റെ കാരകഗ്രഹം ശനി
ഒമ്പതാം ഭാവത്തിന്റെ കാരകഗ്രഹങ്ങള്‍ സൂര്യനും വ്യാഴവും
പത്താം ഭാവത്തിന്റെ കാരകഗ്രഹങ്ങള്‍ സൂര്യനും വ്യാഴവും ബുധനും ശനിയും
പതിനൊാം ഭാവത്തിന്റെ കാരകഗ്രഹം വ്യാഴം
പന്ത്രണ്ടാം ഭാവത്തിന്റെ കാരകഗ്രഹം ശനി.
ലഗ്നാദിഭാവങ്ങളെ നിരൂപിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാരകഗ്രഹങ്ങളുടെ ഇഷ്ടാനിഷ്ടസ്ഥിതിയേയും ബലാബലങ്ങളെയുംകൂടെ നിരൂപിച്ചുകൊണ്ടാണ് ഫലം പറയേണ്ടത്.