പല ആചാരാനുഷ്ഠാനങ്ങളുടെയും ഭാഗമാണ് ഉപവാസം. ഹിന്ദു മതാചരണ പ്രകാരം ഏറെ ഗുണങ്ങളുള്ളതും പുണ്യകരവുമായതുമാണ് ഇത്. ഏത് വ്രതവും അതിന്റെ മുഴുവന്‍ ഫല സിദ്ധിയിലേയ്ക്ക് എത്തണമെങ്കില്‍ ഉപവാസം ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്.
പ്രധാനമായും രണ്ട് തരം ഉപവാസങ്ങളാണ് ഉള്ളത്. ഒന്ന് പൂര്‍ണ്ണോപവാസം അതായത് പൂര്‍ണ്ണമായും ജലപാനം ഒഴിവാക്കിയിട്ടുള്ള ഉപവാസവും, രണ്ടാമത്തെത് അര്ദ്ധോപവാസം. അതായത് ഭാഗികമായി അന്നവും ജലവും ഉപേഷിച്ചുകൊണ്ടുള്ള ഉപവാസം. യാഗകര്മ്മങ്ങല് ചെയ്യുമ്പോഴോ പുണ്യ ദിവസങ്ങളിലോ ഉപവസമെടുക്കുന്നത് പുണ്യദായകമാണ്.
ഉപവാസ സമയത്ത് ഒരു തരത്തിലുള്ള ദുഷ്ചിന്തകളും ദുര്‍വിചാരങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും അത് കുടുംബൈശ്വര്യം കൂട്ടാന്‍ സഹായകമാകുമെന്നും വിശ്വസിക്കുന്നു.
ഹിന്ദു വിശ്വാസപ്രകാരം പ്രദോഷം, ശിവരാത്രി, ഏകാദശി എന്നതുപോലെയുള്ള ദിനങ്ങളില്‍ ഉപവാസമനുഷ്ഠിക്കാം. ഉപവാസ സമയത്ത് പൂവ്, ആഭരണം എന്നിവ ധരിക്കുവാനോ, വിശേഷ വസ്ത്രം ധരിക്കുവാനോ പാടില്ല. സുഗന്ധ്രദ്രവ്യങ്ങളുടെ ഉപയോഗം, രാവിലെയുള്ള ഉറക്കം, ഇടക്കിടക്കുള്ള ജലപാനം എന്നിവയും ഒഴിവാക്കണം.
ഉപവാസം എന്ന വാക്കിന്റെ അര്‍ത്ഥം ഈശ്വരന് സമീപം വസിക്കുക അല്ലെങ്കില്‍ ഈശ്വരന് പ്രിയപ്പെട്ട സ്ഥാനത്താവുക എന്നാണ്.
വളരെ പണ്ടു മുതല്‍ ആചാര്യന്മാര് അനുഷ്ഠിച്ച് വന്നിരുന്ന ഉപവാസം പുതിയ ശാസ്ത്രലോകത്തിന്റെ കണ്ണിലും ഏറെ പ്രയോജനകരമായ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ശരീരത്തിലെ നിര്‍ജ്ജീവ കോശങ്ങള്‍ നശിക്കാനും പുതിയ ഉര്ജ്ജസ്വലമായ കോശങ്ങള്‍ വളരാനും ഉപവാസം സഹായകരമാകുമെന്നു ശാസ്ത്രം പറയുന്നു. ഇതിലൂടെ കാന്‍സര്‍, പ്രമേഹം, ബ്ലഡ് പ്രഷര്‍ തുടങ്ങിയ അസുഖങ്ങള്‍ ഇല്ലാതാകും എന്നും പറയുന്നു.