ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വഴിപാട് നടത്തുന്നതും സര്‍വസാധാരണമാണ്. എന്നാല്‍, ലഘു ശ്യാമാമന്ത്ര പ്രയോഗത്തിലൂടെ ഉദ്ദിഷ്ട കാര്യസാദ്ധ്യം കൈവരുമെന്ന് ആചാര്യന്മാര് പറയുന്നു. വ്രതത്തോടും ധ്യാനത്തോടും കൂടി മന്ത്രം ജപിക്കുക എന്നതാണ് പ്രധാനം. എന്തുകാര്യം നേടുവാനാഗ്രഹിക്കുന്നുവോ സാധകന് ദേവിയെ ധ്യാനിച്ച് മന്ത്രം നൂറ്റിയെട്ട് ഉരു ജപിച്ചാല്‍ ആ കാര്യം സാധിക്കുമെന്നും വിശ്വാസം. ശത്രുക്കളുണ്ടാവില്ലെന്നും ആചാര്യഅഭിപ്രായം. ഒരുലക്ഷം ഉരു മന്ത്രം ജപിക്കുകയും ഇരട്ടി മധുരം നുറുക്കി തേനില്‍ മുക്കി പതിനായിരത്തിയൊന്ന് ഉരുജപത്തോടെ ഹോമിക്കുകയും ചെയ്താല്‍ മന്ത്രസിദ്ധി വരുമെന്നും വിശ്വാസം.
അസ്ത്രം: ശ്ലീം പശു ഹും ഫള്
മൂലമന്ത്രം: ഐം നമഃ ഉച്ഛിഷ്ട ചണ്ഡാലി മാതംഗീ സര്‍വ്വ ശങ്കരീ സ്വാഹാ.
അംഗം: 1. ഐം നമോ ഹൃദയായ നമഃ
2. ഉച്ഛിഷ്ട ശിരസേ സ്വാഹാ
3. ചണ്ഡാലി ശിഖായൈ വ ഷള്‍
4. മാതംഗീകവചായ ഹും
5.സര്വ്വശങ്കരി നേത്രത്രയായ വൌഷള്‍
6. സ്വാഹാ അസ്ത്രായ ഫള്
ഛന്ദസ്സ്: മദനഃ ഋഷിഃ നിചൃര്ഗ്ഗായത്രീച്ഛന്ദഃ ലഘു ശ്യാമാദേവതാ
ധ്യാനം: ‘മാണിക്യാ ഭരണാസിതാംസമിതമുഖീം
നീലോല്പലാഭാംബരാം
രമ്യാലക്ത കലിപ്ത പാദകമലാം
നേത്രത്രയോല്ലാസിനീം
വീണാവാദനതല്പരാം സുരനതാം
കീരച്ഛദശ്യാമളാം
മാതംഗീം ശരിശേഖരാമനു ഭജേത്താംബൂല പൂര്ണ്ണാനനാം.’
പൂജായന്ത്രം: മദ്ധ്യത്തില്‍ ത്രികോണം, അതിനു പുറമേ പഞ്ചകോണം.പുറമേ അഷ്ടദളം, ഷോഡശദളം, നാല് ദ്വാരങ്ങളോടുകൂടിയ ഭുപുരം. യന്ത്രമോ പദ്മമോ മേല്പ്രകാരമിട്ടു പൂജിക്കാം .