തെക്കന്‍കേരളത്തിലെ അതിപുരാതനമായ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രം. കൊടുങ്ങല്ലൂര്‍ അമ്മയുടെ അംശമായ ശക്തിസ്വരൂപിണിയും അഭീഷ്ടവരദായികയുമായ ദേവീയാണ് കിഴക്കോട്ട് ദര്‍ശനമായി ഇവിടെ കുടികൊളളുന്നത്. ഇവിടത്തെ പ്രധാന വഴിപാടുകളിലൊന്നാണ് മകരമാസത്തിലെ കാര്‍ത്തിക പൊങ്കാല.
ഈ വര്‍ഷത്തെ കാര്‍ത്തിക പൊങ്കാല ജനുവരി 26നാണ്. ഈ ദിവസം തിരുനടയില്‍ പ്രത്യേകമായി തയാറാക്കിയ അടുപ്പിലേക്ക് തന്ത്രി ശ്രീകോവിലില്‍നിന്ന് അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. തുടര്‍ന്ന് മറ്റ് അടുപ്പുകളിലേക്കും അഗ്നികൈമാറും. പൊങ്കാല തിളയ്ക്കുന്നതിനൊപ്പം അതില്പങ്കുചേരുന്നവരുടെ പ്രാര്ഥകള്കൊണ്ട് ക്ഷേത്രാന്തരീക്ഷം മുഖരിമാകും.
അകമ്പടിയോടെ തീര്‍ഥം തളിച്ചും പുഷ്പാഭിഷേകം നടത്തിയും പൊങ്കാല സമര്‍പ്പിക്കും. കാര്ത്തികപൊങ്കാലയിട്ട് പ്രാര്‍ഥിച്ചാല്‍ തീരാത്ത ദുരിതങ്ങള്‍ ഇല്ലെന്നാണ് വിശ്വാസം. ഉദ്ദിഷ്ടകാര്യസിദ്ധി, കുടുംബസുഖം, രോഗശാന്തി, ശത്രുദോഷശാന്തി, ആയുസ്, വിദ്യാവിജയം, മംഗല്യസൗഭാഗ്യം, കര്‍മ്മരംഗത്ത് അഭിവൃദ്ധി തുടങ്ങിയ പൊങ്കാല സമര്‍പ്പണത്തിലൂടെ കൈവരുമെന്നാണ് വിശ്വാസം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്- പുല, വാലായ്മ, മാസമുറ തുടങ്ങി അശുദ്ധിയുള്ള സമയങ്ങളില്‍ പൊങ്കാലയിടരുത്. ഇത്തവണ കാര്‍ത്തിക പൊങ്കാല വെള്ളിയാഴ്ച കൂടിയയതിനാല് അതീവ ശ്രേഷ്ഠമാണ്.