ഹൈന്ദവര്‍ക്ക് ഏറെ പ്രധാനപ്പെട്ട ദിനമാണ് ഈ മാര്‍ച്ച് 17ലെ അമാവാസി. ഹിന്ദു കലണ്ടര്‍ പ്രകാരം ഇത് ചൈത്ര അമാവാസിയാണ്. പൂജാകര്‍മ്മങ്ങള്‍ക്കും മറ്റ് ആചാരങ്ങള്‍ക്കും ഈ ദിനം ഏറെ പ്രധാനപെട്ട ഒന്നാണ്. ഇത് ശനിയാഴ്ചയാണ് എന്നതും ഒരു പ്രത്യേകതയാണ്. ശനി ഗ്രഹത്തിന്റെ സാന്നിധ്യമുള്ള ദിനമായതിനാല്‍ അതുമായി ബന്ധപെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരക്രിയകള്‍ ചെയ്യാനും ഈ ദിനം അനുയോജ്യമാണ്.
ശനിദേവന്റെ വാസസ്ഥാനമായ അരയാല്‍ ഈ ദിനത്തില്‍ വളരെ പ്രസക്തമാണ്. രാവിലെ കുളിച്ച് അരയാലിന്റെ അടുക്കല്‍ പോയി അതിന് എള്ളിട്ട വെള്ളം തളിക്കുകയും, അതിന്റെ പരിസരം വൃത്തിയാക്കുകയും, ശേഷം മഞ്ഞളും കുങ്കുമവും ചാര്‍ത്തി ഒരു കറുത്ത തുണി അതിന് ചുറ്റും ചുറ്റി, ആരതി ഉഴിഞ്ഞിട്ട് പതിനോന്ന് തവണ നമസ്കരിക്കുകയും വേണം. ഇത് ശനിയുടെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കുമെന്നു പറയപ്പെടുന്നു. അന്നേ ദിവസം ശനീശ്വരക്ഷേത്രത്തില്‍ പോകുന്നതും, ദേവന് എള്ളെണ്ണ സമര്‍പ്പിക്കുന്നതും ഐശ്വര്യപ്രദായകവും ദുഖനിവാരണത്തിന് ഉത്തമവുമാണ്. ഇതോടൊപ്പം വീട്ടിലോ ക്ഷേത്രത്തിലോ ഇരുന്ന് ശനീശ്വര മന്ത്രം 1100 ജപിക്കുന്നതും വളരെ നല്ലതാണ്.
ശനീശ്വര മന്ത്രം
നീലാഞ്ജന സമാ ഭാസം രവി പുത്രം യമഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനേശ്ചരം
കറുത്ത തുണി, ചെരുപ്പ്, എള്ള് എന്നിവ ദാനം ചെയ്യുന്നത് ഐശ്വര്യ ദായകമാണ്. വീട്ടില്‍ ശനിദേവ പൂജ നടത്തുന്നതും, വീട്ടുകാര്‍ ഒരുമിച്ച് ശനീശ്വര മന്ത്രം ജപിക്കുന്നതും ഏറെ ഫലപ്രദമാണ്. ഹനുമല്‍ പൂജയും അന്നേദിവസം നല്ലതാണ്.