ആയുരാരോഗ്യ സൗഖ്യത്തിനൊപ്പം സകല അഭീഷ്ടങ്ങളും വനദുര്ഗ്ഗായന്ത്രത്തിലൂടെ ഫലമെന്നാണ് വിശ്വാസം.
പത്മം ഭാനു ദളാമ്പിതം പ്രവിലിഖേത്തല് കര്‍ണ്ണികായാം പുന: സ്താരം
ശക്തിഗ ബീജസാദ്ധ്യ സഹിതം തല്കേസരേഷുക്രമാല്
മര്ദ്ദിന്യാമനുസംഭവാന് യുഗളശോ വര്‍ണ്ണാന്‍ പുന:പത്രഗാന്
മന്ത്രാര്ണ്ണാന് ഗുണശോ വിധായ വിലിഖേദ്യന്ത്രം തദന്ത്യേദളേ
മാതൃകാവര്ണ്ണ സംവീതം ദുപുര ദ്വയമദ്ധ്യഗം
ഭുപുരാഷ്ടത്രി കോണേഷു തരംച നമസാസഹം
യന്ത്രം വിന്ധ്യ വിലാസിന്യാസ്സര്വ്വ ഗ്രഹനിവാരണം
ഒരു വൃത്തം വരച്ച് ദ്വാദശദളം എഴുതുക.കര്‍ണ്ണികയില്‍ ഹ്രീം എഴുതി ഹ്രീങ്കാരംകൊണ്ട് അതിനെ വേഷ്ടിക്കുക (ചുറ്റിക) സാദ്ധ്യനാമം എഴുതുക. സാദ്ധ്യനാമം സര്വ്വപീഡാദ്രക്ഷ എന്ന്.ദളകേസരസ്ഥാനത്ത് മഹിഷമര്‍ദ്ദിനി അഷ്ടാക്ഷരം മൂന്നുപരിവൃത്തി എഴുതുക. ഇരുപത്തിനാലക്ഷരം ദളത്തില്‍ ഈ രണ്ടക്ഷരം എഴുതിക. മഹിഷമര്‍ദ്ദിനി സ്വാഹാ.ഇത് മഹിഷമര്‍ദ്ദിനി അഷ്ടാക്ഷരം. ‘ഉത്തിഷ്ഠ പുരുഷികിം സ്വപിഷി ഭയം മേ സമുപ്രസ്ഥിതം യദിശക്യമശക്യം വാ തന്മേ ഭഗവതി ശമയ സ്വാഹാ’ എന്ന മുമുന്നക്ഷരം ശേഷിച്ച ഒരക്ഷരം അന്ത്യദളത്തില് എഴുതുക.അതിന് വെളിയില്‍ മാതൃകകൊണ്ട് വേഷ്ടനം അന്തരാളങ്ങളില്‍ ഹ്രീം എന്ന് എഴുതുക. ഭൂപുരത്തില്‍ യന്ത്രാചാരം എഴുതണം