അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകള്‍ ആരാധ്യ പേര് മാറ്റിയാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിവരെ ആകാന്‍ സാധ്യതയുണ്ടെന്ന് പലതരത്തിലുള്ള പ്രവചനങ്ങള്കൊണ്ടു ശ്രദ്ധേയനായ ജ്യോത്സ്യന് ഡി.ഗ്യാനേശ്വര്‍. രോഹിണിയെന്ന പേര് സ്വീകരിച്ചാല്‍ ആരാധ്യയ്ക്ക് രാഷ്ടീയത്തില്‍ നല്ലഭാവിയുണ്ടെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിവരെയാകാമെന്നും ഡി.ഗ്യാനേശ്വര്‍ പ്രവചിക്കുന്നു.
2009ല്‍ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രവചിച്ചിരുന്നതായും നടന്മാരായ ചിരഞ്ജീവി, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയപ്രവേശനം വളരെ കൃത്യമായി മുന്‍പ് താന്‍ പ്രവചിച്ചിരുന്നതായും ഹൈദ്രബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇദ്ദേഹം അവകാശപ്പെട്ടു.
നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രണ്ടാമതും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയായി രജനികാന്ത് എത്തുമെന്നും 2024ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും ഇദ്ദേഹം പ്രവചിച്ചിട്ടുണ്ട്.