വായുഭഗവാന്റെ ദിക്കാണ് വടക്കുപടിഞ്ഞാറ്. ഈ ദിക്കിനെ പരിപാലിച്ചാല്‍ അഭിവൃത്തിയും സന്തോഷവുമാണ് ഫലമെന്നാണ് വിശ്വാസം. സ്ത്രീകളെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട ദിക്കാണിത്. ഗര്‍ഭം, കുട്ടികളുടെ വളര്‍ച്ച എന്നിവയ്ക്കെല്ലാം ഈ ദിക്കാണ് പ്രധാനം. വടക്കുപടിഞ്ഞാറ് ദിക്കിന് നമ്മളെ ധനവാന്മാരാക്കാനും ദരിദ്രനാക്കാനും കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു.
വടക്കുപടിഞ്ഞാറുദിക്കിലേക്ക് നിര്‍മാണ പ്രവര്‍ത്തികള്‍ നീട്ടുന്നതും കുളങ്ങള്‍ മുതലായവ കുഴിക്കുന്നതും നല്ലതല്ല. അത് ഇവിടത്തെ താമസക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്നും വിശ്വസിക്കപ്പെടുന്നു.
ഈ ദിക്കില്‍ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ കലഹം, ദാരിദ്രം എന്നിവയാണ് ഫലം.