പ്രപഞ്ച നിര്‍മ്മാണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളായ ആകാശം,വായു,അഗ്നി, ജലം,പൃഥ്വി എന്നിവ തന്നെയാണ് വാസ്തുവില്‍ നിര്‍മ്മാണ വസ്തുക്കളുടെ അടിസ്ഥാന ഘടകങ്ങള്‍. പഞ്ചഭൂതങ്ങള്‍ എന്ന ഈ ഘടകങ്ങളെ കൂടാതെ ഒരു നിര്‍മ്മിതികളും ഈ പ്രപഞ്ചത്തില്‍ ഇല്ല. ഇവയില്‍ എല്ലാം അതിന്റേതായ പ്രാധാന്യം അര്‍ഹിക്കുന്നതാണെങ്കിലും മറ്റുള്ളവയേക്കാള്‍ പ്രാധാന്യം അഗ്നിക്ക് ആചാര്യന്മാര് കൊടുത്തിട്ടുണ്ട്. കാരണം ഈശ്വരന്റെ ആദ്യത്തെ സമൂര്‍ത്തമായ രൂപമായി വേദകാലഘട്ടത്തില്‍ കണക്കാക്കിയിരുന്നത് അഗ്നിയെയാണ്.
അഗ്നി എന്നാല്‍ പരിശുദ്ധി എന്നും ‘അഗ്രണി ഭവതി’ അതായതു മുന്നില്‍ നിന്ന് നയിക്കുന്നത് എന്നും ‘അഗ് നീയതെ’ അതായത് ഗതിയില്‍ മുന്നോട്ടുള്ള യാത്രയില്‍ നമ്മെനയിക്കുന്നതെന്നും അര്‍ത്ഥം. അഗ്നിയുടെ ഈ ഗുണങ്ങള്‍ ഈശ്വരനെ പോലെയാണ് നമ്മെനയിക്കുന്നത്. പരിശുദ്ധമാക്കുന്നത്, നമ്മുടെ മുന്നില്‍ നിന്നു നയിക്കുന്നത് ഈശ്വരാണ്. അഗ്നി പ്രകാശമാണ്. പ്രകാശം, ചൈതന്യം ഈശ്വരന്റെ ഗുണമാണ്.
ഭൂമിയില്‍ സൂര്യനാണ് സൂര്യനിലെ അഗ്നിയാണ് പ്രകാശത്തിന് നിധാനം. മറ്റു പഞ്ചഭൂതങ്ങളെ പോലെ അല്ല അഗ്നി സ്വയമേവ പരിശുദ്ധമാണ് അഗ്നി സ്വയം ശുദ്ധമായി ഇരുന്നു കൊണ്ടു തന്നെ മറ്റുള്ളവയെ ശുദ്ധീകരിക്കുന്നു. എന്നാല്‍ ജലത്തെനോക്കൂ ജലം കൊണ്ടു നമ്മള് ശൂദ്ധീകരിച്ചാല്‍ ജലം സ്വയമേവ അശുദ്ധിയാകും. മറ്റു ഭൂതങ്ങളും അങ്ങിനെയെന്ന് സൂഷ്മ നിരീക്ഷണത്തില്‍ നമുക്ക്മനസ്സിലാക്കാവുന്നതാണ്. അഗ്നിയുടെ പ്രാധാന്യത്തെ ചിന്തിയ്ക്കുന്നതിന് ഏതാനും കാരണങ്ങളാണ് ഇവയെല്ലാം